Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളക്കെട്ടിൽ വീണ നാലു വയസുകാരനും രക്ഷിക്കാൻ ശ്രമിച്ച 15 കാരിയും മുങ്ങി മരിച്ചു; അപകടം വീടിന്‍റെ വിളിപ്പാടകലെ

text_fields
bookmark_border
quarry
cancel
camera_alt

അപകടം നടന്ന ചെങ്കൽ ക്വാറി

മലപ്പുറം വള്ളുവമ്പ്രത്ത് മണിപറമ്പ് എന്ന സ്ഥലത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്‍റെ മകൾ അർച്ചന(15), രാജന്‍റെ സഹോദരൻ വിനോദിന്‍റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.

വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെയായിരുന്നു അപകടം. ഇന്ന് രാവിലെ 9.30നാണ് അപകടം നടന്നത്. ആദിൽ ദേവ് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിച്ചു.

മൃതദേഹങ്ങൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - children drowned after falling into the water
Next Story