Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
changaramkulam accident
cancel

മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആനക്കര സ്വദേശി ശ്രീരാഗ് (23) ആണ് മരിച്ചത്. അകലാട് സ്വദേശി വിനീത് (24), ആല്‍ത്തറ സ്വദേശികളായ വിവേക് (28), രാഹുല്‍ ശ്രീരാഗ് (19) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ശ്രീരാ​ഗ് സഞ്ചരിച്ചിരുന്ന കാറുമായി എതിരേ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ ശ്രീരാ​ഗിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. പരിക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ​ഗുരുതരമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Changaramkulam car accident death
Next Story