ഒമാനിലെ വാഹനാപകടം: കൊല്ലം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsകോശി യേശുദാസ്
മസ്കത്ത്: ഒമാനിൽ അപകടത്തിൽപ്പെട്ട് മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുടുംബ സെമിത്തേരിയിൽ ബുധനാഴ്ച സംസ്കരിക്കും. സൗദിയിൽനിന്ന് കുടുംബംവുമായിവരുന്നതിനിടെ ഈ മാസം ആറിന് രാത്രിയോടെ ഹൈമക്കടുത്ത് കർണാലത്തിലായിരുന്നു അപകടം.
ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡ് മാർഗം സലാലയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകട വിവരം ആരും അറിയാത്തതിനാൽ വെകിയാണ് അശുപത്രിയിൽ എത്തിക്കത്. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്റെയും (ഫെയ്ത്ത് സൗണ്ട്) കുഞ്ഞു മറിയാമ്മയുടെയും മകനാണ്. സഹോദരി ജെസ്സി.

