Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightധർമ്മപുരിയിൽ...

ധർമ്മപുരിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് മരണം; ട്രക്കിന് തീപിടിച്ചു, അപകട ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
Tamil Nadu
cancel

ധര്‍മ്മപുരി: നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ധര്‍മ്മപുരി ജില്ലയിലെ തൊപ്പൂര്‍ ഘട്ട് റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നവയാണ്. അതിവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുന്നതും പിന്നാലെയെത്തിയ മറ്റു വാഹനങ്ങള്‍ കൂടി അപകടത്തില്‍പ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ ഒരു ട്രക്കിന് തീപിടിച്ചു. പിന്നീട് അഗ്നിശമനാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അതേസമയം, ഇത്തരം അപകടങ്ങള്‍ തടയുന്നതിനായി ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ധര്‍മ്മപുരി ഡി.എം.കെ എം.പി സെന്തില്‍ കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduaccident news
News Summary - Caught on camera: Multiple vehicles collide in Tamil Nadu, 4 dead, 8 injured
Next Story