Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightയു.പി ഹൈവേയിൽ കാർ...

യു.പി ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു

text_fields
bookmark_border
യു.പി ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു
cancel

ലഖ്നോ: ഉത്തർപ്രദേശിൽ ശനിയാഴ്ച രാത്രി വൈകി ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം എട്ടുപേർ മരിച്ചു. കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് എട്ടുപേരുടെ ജീവൻ പൊലിഞ്ഞത്.

സെൻട്രൽ ലോക്ക് ചെയ്‌ത നിലയിലായിരുന്നു കാർ. അതിനാൽ അപകടമുണ്ടായപ്പോൾ കാർ തുറക്കാൻ സാധിച്ചില്ല. ബറേലിയിൽ നിന്നുള്ളവരാണ് മരിച്ചവർ. പഞ്ചറായതിനെ തുടർന്ന് കാർ എതിർപാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കാറിന് തീപിടിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.

വിവാഹത്തിൽ പ​ങ്കെടുക്കാൻ പോവുകയായിരുന്നവരുടെ യാത്രയാണ് അന്ത്യയാത്രയായത്. എല്ലാവരുടെയും മൃതദേഹം പോസ്​റ്റ്മോർട്ടത്തിനയച്ചു. അമിത വേഗതയിലായിരുന്നു കാർ എന്നാണ് റിപ്പോർട്ട്. ഡിവൈഡറിന്റെ ഒരു ഭാഗം തകർത്താണ് കാർ മറുവശത്തേക്ക് എത്തിയതെന്ന് ദൃക്സാക്ഷികളുടെ മൊഴി. സുമിത് ഗുപ്ത എന്ന പലചരക്ക് കടയുടമയുടേതാണ് കാർ. ഇത് അപകടത്തിൽ പെട്ട കുടുംബത്തിന് തൽകാലത്തേക്ക് നൽകിയതാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathUthar pradesh
News Summary - Car hits truck on UP highway, child among 8 burnt to death after doors jam
Next Story