Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാർ ഒഴുക്കിൽപെട്ടു;​...

കാർ ഒഴുക്കിൽപെട്ടു;​ ഡ്രൈവർക്ക്​​ ദാരുണാന്ത്യം

text_fields
bookmark_border
കാർ ഒഴുക്കിൽപെട്ടു;​ ഡ്രൈവർക്ക്​​ ദാരുണാന്ത്യം
cancel
camera_alt

ജ​സ്​​റ്റി​ൻ ജോ​യ്​

കോ​ട്ട​യം: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ര​നെ വീ​ട്ടി​ലെ​ത്തി​ച്ച്​ മ​ട​ങ്ങി​യ കാ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട്​​ ഡ്രൈ​വ​ർ​ക്ക്​​ ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി അ​യ്യ​മ്പു​ഴ ക​ണ​ക്ക​നാം​പാ​റ ആ​ട്ടോ​ക്കാ​ര​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​യി​യു​ടെ മ​ക​ൻ ജ​സ്​​റ്റി​ൻ ജോ​യാ​ണ്​ (26) ​ മ​ണ​ർ​കാ​ട്​ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന്​ പ​ന്ത്ര​ണ്ട്​ മ​ണി​ക്കൂ​റി​ന്​ ശേ​ഷ​മാ​ണ്​ കാ​ർ വീ​ണ സ്​​ഥ​ല​ത്തി​ന്​​ മു​പ്പ​തു മീ​റ്റ​ർ അ​ക​ലെ പാ​ട​ത്ത്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് ജ​സ്​​റ്റി​ൻ. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു​മ​ണി​യോ​ടെ പാ​ല​മു​റി ഷാ​പ്പി​നു​സ​മീ​പ​മാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര​നെ പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ലെ​ത്തി​ച്ച​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പാ​ല​മു​റി​ക്ക്​ സ​മീ​പം​ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ ഭാ​ഗ​ത്തു​െ​വ​ച്ച് ജ​സ്​​റ്റി​െൻറ കാ​ർ ഓ​ഫാ​യി. തു​ട​ർ​ന്ന് ക​യ​ർ​കെ​ട്ടി കാ​ർ വ​ലി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജ​സ്​​റ്റി​ൻ കാ​റി​നൊ​പ്പം വെ​ള്ളൂ​ർ തോ​ട്ടി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു.

രാ​ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​യി​ല്ല. മാ​താ​വ്: ലീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ജൂ​ലി, അ​ഖി​ൽ. അ​വി​വാ​ഹി​ത​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcar drivercar drowneddriver deat
Next Story