കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
text_fieldsബാലരാമപുരം: അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. പാപ്പനംകോട്, എസ്റ്റേറ്റ് റോഡില്‍ ജയരാജ് (39) മരിച്ചത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ അതേ ദിശയിലേക്ക് പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ റോഡരികിലെ സ്ഥാപിച്ചിരുന്ന കമ്പിവേലിയില്‍ ശരീരമിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു.
കാര്‍ കമ്പി വേലി തകര്‍ത്ത് നടപ്പാതയില്‍ കയറിനിന്നത്. കൈയ്യില്‍ പരിക്കേറ്റ് പ്ലാസ്റ്ററിട്ടിരുന്ന ഉദയകുമാറാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ നിന്നും തല നാരിഴക്കാണ് മറ്റ് വാഹനയാത്രക്കാരും രക്ഷപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. ബാലരാമപുരം എസ്.ഐ വിനോദ് കുമാറും സംഘവുമെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

