വാഹനാപകടം: ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു
text_fieldsമിനി
നീലേശ്വരം: വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. തൈക്കടപ്പുറം പ്രിയദർശിനി ഹൗസിങ് കോളനിയിലെ പരേതനായ സി. തമ്പാെൻറ ഭാര്യ മിനിയാണ് (49) ബുധനാഴ്ച രാത്രി മരിച്ചത്.
ഫെബ്രുവരി 21ന് അർധരാത്രി കൊവ്വല്‍പള്ളി പെട്രോള്‍ പമ്പിനു മുന്‍വശത്തുവെച്ച് കാറുകള്‍ കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചിരുന്നു. അപകടത്തില്‍ മിനിക്കും മകള്‍ നിമിത, മരുമകൻ ചായ്യോത്തെ ബിനീഷ്, കൊച്ചുമക്കളായ വൈദേഹി, കാശ്വി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. മിനിയുടെ കഴുത്തിനും തലക്കുപിന്നിലുമാണ് ഗുരുതരമായി പരിക്കേറ്റത്.
ശസ്ത്രക്രിയക്ക് വിധേയമായ ഇവര്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ രോഗം മൂർച്ഛിക്കുകയായിരുന്നു. പയ്യന്നൂര്‍ തായിനേരിയിലെ പത്മനാഭന്-ലളിത ദമ്പതികളുടെ മകളാണ്. മക്കൾ: ഡോ. ഷിബിൻ, നമിത. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത്കുമാര്‍, സിനി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

