Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു; അച്ഛനും മകനും ദാരുണാന്ത്യം, ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്

text_fields
bookmark_border
മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു; അച്ഛനും മകനും ദാരുണാന്ത്യം, ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്
cancel

കോതമംഗലം: കൊച്ചി-മധുര ദേശീയപാതയിൽ കോതമംഗലത്തിന് സമീപം അയ്യങ്കാവിൽ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. വടുതല അരൂക്കുറ്റി കുറുവഞ്ചൻകാട് വീട്ടിൽ കെ.പി. അബു (75), മകൻ ഷെഫീഖ് (30) എന്നിവരാണ് മരിച്ചത്.

അബുവിന്‍റെ ഭാര്യ സീനത്ത് (62), ഷെഫീഖിന്‍റെ ഭാര്യ സുഫില (28), അബുവിന്‍റെ മകൾ അനീഷ (36), മകൻ മുഹമ്മദ് ഷാൻ (14), അയൽവാസി വടുതല മേയ്ക്കാലിച്ചിറ വീട്ടിൽ സിദ്ധീഖിന്‍റെ മകൻ സുൽഫിക്കർ (20), ബന്ധുവും കൊടുങ്ങല്ലൂർ സ്വദേശി അഷ്ക്കർ എന്നിവർക്കാണ് പരിക്ക്.

മൂന്നാറിൽ പോയി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ഇന്നോവ കാർ കോതമംഗലം അയ്യങ്കാവിന് സമീപം ബുധനാഴ്ച വെളുപ്പിന് 1.25ഓടെ ഇലക്ട്രിക് പോസ്റ്റ് തകർത്ത ശേഷം മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിക്കുമ്പോൾ തന്നെ അബുവും ഷെഫീഖും മരണത്തിന് കീഴടങ്ങിയിരുന്നു.

രണ്ട് മാസങ്ങൾക്ക് മുൻപാണ് ഷെഫീഖ് വിവാഹിതനായത്. പുതിയ വീട്ടിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അപകടം. കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car accident kill two in kothamangalam
Next Story