എം.സി റോഡിൽ കാറപകടം; യുവാവ് മരിച്ചു
text_fieldsചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ ഊരിക്കടവ് ഭാഗത്തു ശനിയാഴ്ച അർധരാത്രിയിലുണ്ടായ കാറപകടത്തിൽ തിരുവനന്തപുരം കോട്ടയ്ക്കകത്ത് രാമജ്യോതിയിൽ വീട്ടിൽ ശ്രീകാന്ത് (32) മരിച്ചു. പരേതനായ ആർ. സുബ്രഹ്മണ്യൻ - വി. പാർവ്വതി ദമ്പതികളുടെ മകനും എറണാകുളംപിറവം ചിൻമയ യൂണിവേഴ്സിറ്റിയിൽ മീഡിയ മാനേജരുമാണ്.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ എം.സി റോഡിൽ മുളക്കുഴ സി.സി പ്ലാസയ്ക്കു തെക്കുവശത്തു വെച്ചാണ് അപകടം. പിറവത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ശ്രീകാന്തിന്‍റെ കാറും എതിരേയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ എതിർ ദിശയിലേക്കു തിരിഞ്ഞ ശ്രീകാന്തിന്‍റെ കാറിൽ പിന്നാലെ വന്ന മറ്റൊരു കാറും ഇടിച്ചു. മൂന്നു കാറുകളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.
ഭാര്യ: ശ്രീവിദ്യ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ശ്രീറാം. സംസ്കാരം തിങ്കളാഴ്ച കരമന ശ്മശാനത്തിൽ.

