നിയന്ത്രണം തെറ്റിയ കാറിടിച്ച് ഒാട്ടോയാത്രക്കാരി മരിച്ചു
text_fieldsറാബിയ
പാനൂർ: പാനൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. പാലക്കൂൽ സ്വദേശിനി മൊട്ടേമ്മൽ റാബിയയാണ് (72) മരിച്ചത്.
തെക്കേ പാനൂരിൽ ക്രസൻറ് ആശുപത്രിക്കടുത്ത് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ നിയന്ത്രണം തെറ്റിയ കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഓട്ടോയിലെ യാത്രക്കാരിയായിരുന്നു റാബിയ. അപകടത്തിൽ ഓട്ടോ ഡ്രൈവർ അശോകൻ, റാബിയയുടെ സഹോദരി പാത്തൂട്ടി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മറ്റൊരു ബൈക്ക് യാത്രക്കാരനും നിസ്സാര പരിക്കേറ്റു.
അപകടത്തിൽ പെട്ട കാർ തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. ബൈക്ക് യാത്രക്കാരൻ പെെട്ടന്ന് റോഡ് ക്രോസ് ചെയ്തപ്പോൾ കാർ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകട കാരണമത്രെ. രാവിലെ റോഡിൽ വാഹനങ്ങൾ കുറവായതിനാൽ വൻ അപകടമാണ് വഴിമാറിയത്.
റാബിയയുടെ ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: സുബൈദ, കൗലത്ത്, സാജിത. മരുമക്കൾ: സിദ്ദീഖ്, മമ്മദ്, ലത്തീഫ്. ഖബറടക്കം ഇന്ന് പാനൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

