Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകന്റെ വിവാഹം ക്ഷണിക്കാൻ പോകവേ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
മകന്റെ വിവാഹം ക്ഷണിക്കാൻ പോകവേ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
cancel

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സോണങ്കേരിയിൽ കർണാടക ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നെല്ലൂർ കെംരാജു ഗ്രാമ പഞ്ചായത്ത് അംഗം രാമചന്ദ്ര പ്രഭുവാണ്(68) തിങ്കളാഴ്ച അപകടത്തിൽ മരിച്ചത്.

നെല്ലോറെ കെംരാജു ഗ്രാമവാസിയായ പ്രഭു മകന്റെ വിവാഹം ക്ഷണിക്കാൻ സുള്ള്യയിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. എതിരെ വന്ന ബസ് ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഭാര്യ ഉമാവതി സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്നു. ദുഗ്ളഡുക്കയിൽ എത്തിയപ്പോൾ പൊടുന്നനെ മഴ പെയ്തു. ഇതേത്തുടർന്ന് ഉമാവതിയെ സുള്ള്യയിലേക്കുള്ള ബസിൽ കയറ്റിവിട്ട് സ്കൂട്ടറിൽ യാത്ര തുടർന്ന പ്രഭു സുട്ടുകോട്ട വളവിൽ എത്തിയപ്പോൾ അപകടത്തിൽപെടുകയായിരുന്നു.

തലക്കേറ്റ മാരക പരിക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പൊതുസമ്മതനായ സാമൂഹിക പ്രവർത്തകനായ രാമചന്ദ്ര പ്രഭു നെല്ലൂരു കെംപാജെ പ്രാഥമിക കാർഷിക സഹകരണ സംഘം

ബിൽകലക്ടറായിരുന്നു. പിന്നീടാണ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus-scooter collision near Sonangeri claims life of GP member
Next Story