Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബുള്ളറ്റ് നിയന്ത്രണം...

ബുള്ളറ്റ് നിയന്ത്രണം വിട്ട് അപകടം; യുവാവ് മരിച്ചു

text_fields
bookmark_border
Bullet accident Youth dies
cancel

തൃപ്പൂണിത്തുറ: ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെ മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്.

ഇന്ന് ( വ്യാഴം) പുലർച്ചെ 1.45ഓടെ ചമ്പക്കര ഭാഗത്ത് മെട്രോ പില്ലർ953 നടുത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ വൈറ്റിലയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃപ്പൂണിത്തുറയിൽ നിന്നും വൈറ്റില ഭാഗത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. സുഹൃത്തിൻ്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം എറണാകുളം ജനറലാശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മാതാവ്: നിഖി ഉറുമീസ്. സഹോദരങ്ങൾ: സെലിൻ, ജോസഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnewsbullet accident
News Summary - Bullet accident; Youth dies
Next Story