Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടെ​മ്പോ ഇ​ടി​ച്ചു​വീ​ണ...

ടെ​മ്പോ ഇ​ടി​ച്ചു​വീ​ണ ബൈ​ക്ക്​ യാ​ത്രി​ക​ൻ ലോ​റി​ക​യ​റി മ​രി​ച്ചു

text_fields
bookmark_border
ടെ​മ്പോ ഇ​ടി​ച്ചു​വീ​ണ ബൈ​ക്ക്​ യാ​ത്രി​ക​ൻ ലോ​റി​ക​യ​റി മ​രി​ച്ചു
cancel
camera_alt

മു​രു​ക​ൻ

പു​ന​ലൂ​ർ: ടെ​മ്പോ വാ​ൻ ഇ​ടി​ച്ചു പാ​ത​യി​ൽ വീ​ണ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി ക​യ​റി മ​രി​ച്ചു. ചെ​ങ്കോ​ട്ട കാ​മ​രാ​ജ് കോ​ള​നി​യി​ൽ മു​രു​ക​ൻ (50) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ആ​ര്യ​ങ്കാ​വ് ആ​ന​ച്ചാ​ടി പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ര​പ്പ​ണി​ക്കാ​ര​നാ​യ മു​രു​ക​ൻ പു​ന​ലൂ​ർ​നി​ന്ന് ബൈ​ക്കി​ൽ ചെ​ങ്കോ​ട്ട​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​ത്തി​ലാ​യ​ത്. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പാ​ൽ ക​യ​റ്റി​യ ടെ​മ്പോ വാ​ൻ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട് പാ​ത​യി​ൽ നി​ർ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ടെ​മ്പോ​യു​ടെ പി​ന്നി​ലി​ടി​ച്ച് ബൈ​ക്കി​ൽ​നി​ന്ന്​ മു​രു​ക​ൻ തെ​റി​ച്ചു പാ​ത​യി​ൽ വീ​ണു. ഈ ​സ​മ​യം എ​തി​രെ വ​ന്ന സി​മ​ന്‍റ്​ ലോ​റി​യു​ടെ പി​റ​കി​ലെ ട​യ​ർ മു​രു​ക​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ച്ചു. മു​രു​ക​ന് ഭാ​ര്യ​യും ഒ​രു മ​ക​നു​മു​ണ്ട്.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ഇ​രു​വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ​മാ​രെ​യും തെ​ന്മ​ല പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - biker fell after tempo hit died
Next Story