Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് അപകടത്തിൽ റിട്ട. ഡെപ്യൂട്ടി ലേബർ ഓഫിസർ മരിച്ചു

text_fields
bookmark_border
baburaj 9878798
cancel

മണ്ണഞ്ചേരി: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന റിട്ട. ഡെപ്യൂട്ടി ലേബർ ഓഫിസർ മരിച്ചു. വടക്കനാര്യാട് സുമ നിവാസിൽ ടി. ബാബുരാജ് (59) ആണ് മരിച്ചത്.

ദേശീയപാതയിൽ പാതിരപ്പള്ളിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. മകളെ തുമ്പോളിയിലെ സ്കൂളിൽ ഇറക്കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ബാബുരാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ ബാബുരാജിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ദേവനന്ദ, കല്യാണി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bike accident death in alappuzha mannanchery
Next Story