Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറിടിച്ച്​ ഓട്ടോ...

കാറിടിച്ച്​ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

text_fields
bookmark_border
കാറിടിച്ച്​ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
cancel
camera_alt

സ​ത്യ​ൻ

ഏ​റ്റു​മാ​നൂ​ര്‍: അ​തി​ര​മ്പു​ഴ​യി​ല്‍ കാ​ർ ഇ​ടി​ച്ച്​ ഓ​ട്ടോ ഡ്രൈ​വ​ര്‍ക്ക് ദാ​രു​ണാ​ന്ത്യം. ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ൾ മു​രി​ക്കു​ന്താ​നം സ​ത്യ​നാ​ണ്​ (സ​ത്യ​പ്പ​ൻ - 62) മ​രി​ച്ച​ത്. ഏ​റ്റു​മാ​നൂ​ര്‍ പ​ടി​ഞ്ഞാ​റെ​ന​ട ഓ​ട്ടോ​സ്​​റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​ണ്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു​മ​ണി ക​ഴി​ഞ്ഞ് അ​തി​ര​മ്പു​ഴ വി​ല്ലേ​ജ് ഓ​ഫി​സി​ന്​ സ​മീ​പം ഉ​പ്പു​പു​ര​യ്ക്ക​ല്‍ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​തി​ര​മ്പു​ഴ​യി​ല്‍ ഓ​ട്ടം പോ​യി ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് തി​രി​കെ വ​രി​ക​യാ​യി​രു​ന്ന സ​ത്യ​െൻറ ഓ​ട്ടോ​യി​ല്‍ എ​തി​രെ​വ​ന്ന കാ​ര്‍ ഇ​ടി​ച്ചു. മ​റി​ഞ്ഞ ഓ​ട്ടോ​യി​ല്‍നി​ന്നും തെ​റി​ച്ചു​വീ​ണ് എ​തി​ര്‍വ​ശ​ത്തെ ഇ​റ​ച്ചി​ക്ക​ട​യു​ടെ സ​മീ​പ​ത്തെ ഭി​ത്തി​ക്കും കാ​റി​നും ഇ​ട​യി​ല്‍പെ​ട്ട സ​ത്യ​ന്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

അ​തി​ര​മ്പു​ഴ​യി​ലെ ബാ​ര്‍ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ന​ട​ക്കം നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ന്‍ ഇ​വ​ര്‍ കാ​റി​ല്‍നി​ന്നി​റ​ങ്ങി ഓ​ടി. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ആം​ബു​ല​ന്‍സ് വി​ളി​ച്ച് സ​ത്യ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ക​ല്ല​റ പെ​രും​തു​രു​ത്ത് ക​രി​നാ​ട്ട് കു​ടും​ബാം​ഗം ഉ​ഷ സ​ത്യ​ൻ. മ​ക്ക​ൾ: സൂ​ര്യ സ​ത്യ​ൻ (സൗ​ദി), സു​പ്രി​യ സ​ത്യ​ൻ (റി​ൈ​ന മെ​ഡി​സി​റ്റി, എ​റ​ണാ​കു​ളം), സ​തീ​ഷ് സ​ത്യ​ൻ. മ​രു​മ​ക്ക​ൾ: മ​നീ​ഷ് പ​ള്ളി​ക്ക​ത്തോ​ട്, ശ​ര​ത്ത് വ​ല്ല​കം. സം​സ്കാ​രം പി​ന്നീ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathAuto drivercar accident
News Summary - Auto driver dies in car accident
Next Story