ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
text_fieldsതിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. അയിലം സ്വദേശി വിശാൽ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ മാമം കോരാണിയിൽ രേവതി ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായ അപകടത്തെ തുടർന്ന് ബൈക്കിനും ലോറിക്കും തീപിടിച്ചു.
കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. എതിർ ദിശയിൽ നിന്ന് വാഹനത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു. വിശാലിനൊപ്പമുണ്ടായിരുന്ന ആറ്റിങ്ങൽ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്ക് നിസാര പരിക്കുണ്ട്. ലോറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.
ബൈക്കിനാണ് ആദ്യം തീപിടിച്ചത്. ഇതിൽ നിന്ന് ലോറിയിലേക്ക് തീ പടർന്നു. ബൈക്കും ലോറിയും പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

