Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅരാംകോ ഹെലികോപ്റ്റർ...

അരാംകോ ഹെലികോപ്റ്റർ തകർന്നു വീണു; 14 സൗദി പൗരന്മാർക്ക് ദാരുണാന്ത്യം

text_fields
bookmark_border
അരാംകോ ഹെലികോപ്റ്റർ തകർന്നു വീണു; 14 സൗദി പൗരന്മാർക്ക് ദാരുണാന്ത്യം
cancel

റിയാദ്: ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം. മുഴുവൻ യാത്രക്കാരും മരിച്ചതായി ഊർജ്ജ മന്ത്രാലയം ഔദ്യോഗിക വക്താവ് അറിയിച്ചു. ഇന്ന് (ഞായറാഴ്ച) രാവിലെ ആറോടെ റാസ് തനൂറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ഹെലികോപ്റ്റർ തകരാനുണ്ടായ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് ഊർജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊർജ്ജ മന്ത്രാലയം അതീവ ദുഃഖവും അനുശോചനവും അറിയിച്ചു. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്നും അവരെ രക്തസാക്ഷികളായി അല്ലാഹു സ്വീകരിക്കട്ടെയെന്നും മന്ത്രാലയം പ്രാർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedhelicopter crashedSaudi Citizens
News Summary - Aramco Helicopter Crashes; 14 Saudi Citizens Tragically Killed
Next Story