Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ ജില്ലയിൽ വീണ്ടും അപകടം; കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്

text_fields
bookmark_border
https://www.madhyamam.com/tags/accidents
cancel
camera_alt

എടമുട്ടം -കാട്ടൂർ റോഡ് എടത്തിരുത്തി അയ്യൻപടിയിൽ കാർ മറിഞ്ഞപ്പോൾ

തൃശൂർ: ജില്ലയിൽ ഞായറാഴ്ച രണ്ടാമതും വാഹനാപകടം. എടത്തിരുത്തിയിൽ കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. എടമുട്ടം -കാട്ടൂർ റോഡിൽ എടത്തിരുത്തി അയ്യൻപടിയിലായിരുന്നു അപകടം.

കയ്‌പമംഗലം കൂരിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. അഞ്ച് പേർ കാറിലുണ്ടായിരുന്നു.

ഹിഷാൽ, സയാൻ എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്. ഇവരെ ചെന്ത്രാപ്പിന്നി മിറാകിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. റോഡരികിലെ കൽവർട്ടിൽ തട്ടി കാർ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ജില്ലയിൽ ഇന്ന് രാവിലെ കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ഒരാൾ മരണപ്പെട്ടിരുന്നു. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വാണിയംപാറ സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ ആറ് മണിയോടെ, പാലക്കാട് ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്കുള്ള റോഡിലാണ് അപകടമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story