Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരത്ത് പൊലീസ് വാഹനം അപകടത്തിൽപെട്ട് ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഉദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 5.30നാണ് അപകടം. നിയന്ത്രണം തെറ്റിയ കൺട്രോൾ റൂം വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇന്ധനം നിറയ്ക്കാനായി പോകുകയായിരുന്നു പൊലീസ് വാഹനം. അജയകുമാറിന്‍റെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. സാരമായി പരിക്കേറ്റ പൊലീസുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

