കോട്ടയത്ത് വോട്ടുചെയ്യാനെത്തിയ വയോധിക പോളിങ് സ്റ്റേഷനുമുന്നിലെ സ്ലാബിൽ തട്ടി വീണ് മരിച്ചു
text_fieldsകോട്ടയം: വോട്ടുചെയ്യാനെത്തിയ വയോധിക പോളിങ് സ്റ്റേഷനുമുന്നിലെ സ്ലാബിൽ തട്ടി വീണ് മരിച്ചു. നട്ടാശ്ശേരി ചൂട്ടുവേലി കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) മരിച്ചത്. രാവിലെ 10.30നായിരുന്നു ദാരുണ അപകടം.
കോട്ടയം നിയോജക മണ്ഡലത്തിലെ വോട്ടറായ അന്നമ്മ, നട്ടാശ്ശേരി സെൻറ് മർസെലിനാസ് സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്യാൻ എത്തിയതായിരുന്നു. ബൂത്തിലേക്ക് വരുന്നതിനിടെ സ്കൂൾ കോമ്പൗണ്ടിലെ സ്ലാബിൽ തട്ടി ഇവർ മറിഞ്ഞുവീഴുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. സ്ലാബിൽ തലയിടിച്ച് വീണ ഇവർക്ക് ഗുരുതര പരിക്കേറ്റു. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.
മക്കൾ: ജോസ്മോൻ, ആനി, സാലി, രാജമ്മ. മരുമക്കൾ: അനു, ജയൻ, ജേക്കബ്, സണ്ണി. സംസ്കാരം ബുധനാഴ്ച കോട്ടയം നല്ലയിടയൻ പള്ളി സെമിേത്തരിയിൽ.

