Begin typing your search above and press return to search.
exit_to_app
exit_to_app

representational image
Posted On
date_range Updated On
date_range അപകടത്തിൽ പരിക്കേറ്റ എട്ടു വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
Listen to this Article
തച്ചനാട്ടുകര (പാലക്കാട്): നാട്ടുകൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരണപ്പെട്ടു. കോയമ്പത്തൂർ 20/6 രാജ്നായിക്കം സ്ട്രീറ്റിൽ സന്ദീപ് - നിത്യശ്രീ ദമ്പതികളുടെ മകൻ നവനീത് (8) ആണ് മരിച്ചത്.
സന്ദീപ്, നിത്യശ്രീ, മകൾ ശ്രീലക്ഷ്മി (രണ്ടര വയസ്സ്) എന്നിവർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
