Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightആംബുലന്‍സ് ഇടിച്ചു...

ആംബുലന്‍സ് ഇടിച്ചു മരിച്ച സംഭവം; യുവാവ് വാഹനത്തിനു മുന്നിലേക്ക് ചാടുന്ന സിസിടിവി ദൃശ്യം പുറത്ത്‌

text_fields
bookmark_border
ആംബുലന്‍സ് ഇടിച്ചു മരിച്ച സംഭവം; യുവാവ് വാഹനത്തിനു മുന്നിലേക്ക് ചാടുന്ന സിസിടിവി ദൃശ്യം പുറത്ത്‌
cancel

ആംബുലന്‍സ് ഇടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവാവ് വാഹനത്തിനു മുന്നിലേക്ക് കരുതിക്കൂട്ടി ചാടുകയായിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇരുപത് കാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി സെബാസ്റ്റ്യനാണ് ആംബുലന്‍സിനു മുന്നില്‍ ചാടി മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ബോധപൂർവമാ​ണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു സെബാസ്റ്റ്യന്‍. അമ്മ മരുന്നു വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞത്. ഇയാള്‍ ആംബുലന്‍സിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. സെബാസ്റ്റ്യൻ വാഹനത്തിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Show Full Article
TAGS:ambulancecctv
News Summary - Ambulance hit and died; The CCTV footage of the young man deliberately jumping in front of the vehicle
Next Story