എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിനെത്തിയ പ്രതിനിധി ട്രെയിൻ തട്ടി മരിച്ചു
text_fieldsസന്തോഖ് സിംഗ്
ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ എത്തിയ പഞ്ചാബ് പ്രതിനിധി ട്രെയിന്‍ തട്ടിമരിച്ചു. ബി.കെ.എം.യു (ഭാരതീയ ഖത് മസ്ദൂർ യൂനിയൻ) പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിങ്ങാണ് (76) മരിച്ചത്.
ആലപ്പുഴ ബീച്ചില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം മടങ്ങവെ റെയില്‍വേ ക്രോസില്വെച്ചായിരുന്നു സംഭവം. ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ സന്തോഖ് സിങ് 15നാണ് ആലപ്പുഴയിലെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൃതദേഹം പഞ്ചാബില്‍ എത്തിക്കാനുള്ള നടപടി ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

