Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം, ഭർത്താവി​െൻറ നില ഗുരുതരം

text_fields
bookmark_border
aneesha
cancel
camera_alt

അനീഷ

പാലക്കാട്: കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരുക്ക് ഗുരുതരമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുതുശ്ശേരി കുരുടിക്കാട് വെച്ചാണ് അപകടം നടന്നത്.

ഇരുവരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയെ രക്ഷിക്കാനായില്ല. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ–ആസിയ ദമ്പതികളുടെ മകളാണ് അനീഷ. സഹോദരിമാർ: അൻഷിയ, അൻസിയ, അൻസൽന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accident: newlywed dies
Next Story