ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് റാന്നി സ്വദേശി മരിച്ചു
text_fieldsറാന്നി: എരുമേലിക്കു സമീപം ചരളയിലുണ്ടായ ബൈക്കപകടത്തില്‍ റാന്നി പഴവങ്ങാടി മക്കപ്പുഴ സ്വദേശിയായ ഗൃഹനാഥന്‍ മരിച്ചു. മക്കപ്പുഴ സ്വദേശി ലതാസദനത്തിൽ സന്തോഷ് കുമാര്‍ (48)ആണ് മരിച്ചത്.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പമ്പാവാലി സ്വദേശിയായ ജോമോനാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. പ്രാഥമ ശുശ്രൂഷ നൽകി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ എരുമേലി മുണ്ടക്കയം പാതയിലെ ചരളയില്‍ ആയിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റിലാണ് സന്തോഷ് കുമാർ സഞ്ചരിച്ചത്. അപകടം നടന്നപ്പോൾ അതു വഴി വന്ന കാർ യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം എരുമേലി ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
എരുമേലി എസ്.എച്ച്.ഒ മനോജ് മാത്യു , എസ്.ഐ എം.എസ്. അനീഷ് എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി . മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ. പരേതനായ കുട്ടപ്പനാചാരിയുടേയും ശാന്തമ്മയുടേയും മകനാണ്. മരപ്പണിക്കാരനാണ് സന്തോഷ്. ഭാര്യ: സുനിത. മകന്‍ വൈശാഖ്.സംസ്ക്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

