Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം

text_fields
bookmark_border
bike accident 976
cancel
camera_alt

അപകടത്തിൽ തകർന്ന ബൈക്ക് 

തിരുവല്ല: തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം. മുണ്ടക്കയം സ്വദേശി തോമസിന്റെ മകൻ പ്രിജിൽ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

തിരുവല്ല ഭാഗത്തുനിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്ക് പിന്നാലെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം വലതുഭാഗത്തേക്ക് തെറിച്ചു വീണു.

അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിജിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ലോറി ഡ്രൈവറെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident death in thiruvalla bypass
Next Story