വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
text_fieldsകാഞ്ഞങ്ങാട്: കിഴക്കുംകര കുശവൻ കുന്നിനു സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു.അമ്പലത്തറയിലെ മൽസ്യതൊഴിലാളി അബ്ദുൽ മജീദ് (55) ആണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കോട്ടപ്പാറ വാഴക്കോട് പുതുമന കരിമ്പ് വളപ്പിൽ ഹരി നാരായണൻ (28) കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. പുതിയകോട്ട മാരിയമ്മ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി നാരായണൻ.
വ്യാഴാഴ്ച പുലർച്ചെ 5.15നാണ് അപകടം നടന്നത്. പരിയാരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മജീദ്. കോട്ടച്ചേരിമാർക്കറ്റിൽ മീനെടുക്കാനെത്തിയതായിരുന്നു. മീനില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
ഭാര്യ: യു.എം. നഫീസത്ത് പടന്ന. മക്കൾ: നജ്മ,ഫർഹാന,മൻസൂർ,അനസ്, ഷംല,ശാമില.ജാമാതാക്കൾ:ഷമീൽ,നൗഫൽ. സഹോരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹ്മാൻ, റുഖിയ, സുഹ്റ, പരേതരായ അസൈനാർ, ഹുസൈനാർ,ഷെരീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

