Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമൈതാനത്ത്...

മൈതാനത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാവ്​ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി മ​രി​ച്ചു

text_fields
bookmark_border
rajeev
cancel
camera_alt

രാ​ജീ​വ് 

കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ൽ ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള മൈ​താ​ന​ത്ത് ഉ​റ​ങ്ങി കി​ട​ക്ക​വേ ത​ല​യി​ലൂ​ടെ മി​നി ബ​സ് ക​യ​റി യു​വാ​വ് മ​രി​ച്ചു. ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണം തെ​ക്ക​തി​ൽ (കു​ള​ങ്ങ​ര​തൊ​ടി​യി​ൽ ) വീ​ട്ടി​ൽ രാ​ജു-​പൊ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജീ​വ് (28) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് പു​ല​ർ​ച്ചെ 1.30ഓടെയായിരുന്നു അ​പ​ക​ടം. ക​ണ്ണ​ന​ല്ലൂ​ർ ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ മെ​ഗാ ഷോ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് കാ​ണാ​നെ​ത്തി​യ രാ​ജീ​വ് തൊ​ട്ട​ടു​ത്തു​ള്ള മൈ​താ​ന​ത്തി​ൽ പോ​യി കി​ട​ന്നു​റ​ങ്ങി.

മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മി​നി ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ ഒ​രു വി​ക​ലാം​ഗ​ന്‍റെ മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ ത​ട്ടി. ഇ​ത​റി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊലീ​സ് അ​വി​ടേ​ക്ക് വ​രു​ന്ന​ത് ക​ണ്ട് മി​നി ബ​സ് ഡ്രൈ​വ​ർ വീ​ണ്ടും വാ​ഹ​നം എ​ടു​ത്ത​പ്പോ​ഴാ​ണ് രാ​ജീ​വി​ന്‍റെ ത​ല​യി​ലൂ​ടെ വീ​ൽ ക​യ​റി​യി​റ​ങ്ങി​യ​ത്. അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ യു​വാ​വ് മ​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​ലെ​ത്തി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യി​രു​ന്നു രാ​ജീ​വ്. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidnet death
News Summary - A young man who was sleeping on the field was run over by a bus and died
Next Story