Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദ യാത്രാ സംഘത്തിലെ യുവാവ് പാറയിടുക്കിൽ വീണ് മരിച്ചു

text_fields
bookmark_border
shibin
cancel
camera_alt

അപകടത്തിൽ മരിച്ച ഷിബിൻ

അടിമാലി: വിനോദ സഞ്ചാര സംഘത്തിലെ യുവാവ് പാറയിൽ നിന്നും തെന്നി കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ ഷാർളിയുടെ മകൻ ഷിബിൻ (20) ആണ് മരിച്ചത്.

ഞായറാഴ്ച്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ഷിബിൻ അടങ്ങുന്ന ആറംഗ സംഘം ശനിയാഴ്ച്ച ഉച്ചയോടെയാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. കരടിപ്പാറ വ്യൂ പോയിൻ്റിന് സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത് രാത്രി തങ്ങി. റിസോർട്ടിന് പിന്നിൽ ഏകദേശം 600 അടിയോളം ഉയരത്തിൽ വലിയ പാറ മലയാണ്. ഞായറാഴ്ച രാവിലെ സംഘത്തിന് ഈ മല കയറി. കയറുന്നതിനിടെ ഷിബിൻ തെന്നി വീണു. ഉരുണ്ട് വന്ന ഇയാൾ പാറയിടുക്കിൽ വീഴുകയായിരുന്നു.

നാട്ടുകാരും സുഹ്യത്തുക്കളും ചേർന്ന് ഉച്ചയോടെ ഇയാളെ കൊക്കയിൽ നിന്നും എടുത്ത് അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മരിച്ച ഷിബിൻ കലൂർ ബജാജ് ഫിനാൻസിലെ ജീവനക്കാരനായിരുന്നു.

ഷീബയാണ് ഷിബിന്റെ മാതാവ്. സഹോദരങ്ങൾ: എതിൻ, ഷിജിൻ. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയോടെ നടക്കും. വെളളത്തൂവൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man on a tour group fell to his death on a cliff
Next Story