Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
murder, crime,
cancel

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ട് പേർ മരിച്ചു. പെരുവമ്പ് വെള്ളപ്പന സ്വദേശി സി.വിനു , പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ.വിനിൽ എന്നിവരാണ് മരിച്ചത്.

ഇന്ന് മൂന്നരയോടെയായിരുന്നു അപകടം. വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വിനുവും വിനിലും ഇടിഞ്ഞുവീണ ചുമരിനടിയിൽ പെടുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A wall fell while demolishing the house; Two workers died
Next Story