Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു: കുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല

text_fields
bookmark_border
A two year old girl died after being hit by a train
cancel

തിരുവനന്തപുരം: വർക്കല ഇടവയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. അബ്ദുൽ അസീസ് – ഇസൂസി ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്. വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു.

കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബഹളം വച്ചു. ട്രാക്കിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട് എത്തിയപ്പോഴാണ് േസാഹ്റിനെ തിരിച്ചറിഞ്ഞത്. മൃതദേഹം വർക്കല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ െപാലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A two-year-old girl died after being hit by a train
Next Story