രണ്ടരവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു
text_fieldsനാദാപുരം: കല്ലാച്ചി പയന്തോങ്ങിൽ രണ്ടരവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജിഷ മോൾ അഗസ്റ്റിെൻറയും കരസേന ഉദ്യോഗസ്ഥൻ ആലക്കോട് കരുവഞ്ചാൽ മണാട്ടി ചമ്പനാനിക്കൽ സുജിത്ത് സെബാസ്റ്റ്യെൻറയും മകൻ ജിയോൺ സുജിത്ത് (രണ്ടര) ആണ് മരിച്ചത്.
പയന്തോങ്ങിലെ പുത്തംവീട്ടിൽ ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടി വീണത്. ഇന്നലെ രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽനിന്ന് കണ്ടെത്തിയത്. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചക്ക് ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.
കണ്ണൂരിൽനിന്ന് കല്ലാച്ചിയിലേക്ക് സ്ഥലം മാറി വന്നതാണ് ഫിസിക്സ് അധ്യാപികയായ ജിഷമോൾ. വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. സഹോദരൻ: ജീവ സുജിത്ത്.

