Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅങ്കമാലി കോതകുളങ്ങരയിൽ...

അങ്കമാലി കോതകുളങ്ങരയിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
peethambaran
cancel
camera_alt

പീതാംബരൻ

അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലി മങ്ങാട്ടുകര കാരയ്ക്കാട്ടുപറമ്പിൽ വീട്ടിൽ കെ.ആർ. പീതാംബരനാണ് (83) മരിച്ചത്. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് മുൻ ട്രേഡ് ഇൻസ്ട്രക്ടറാണ്. വ്യാഴാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അപകടം.

അങ്കമാലി ഭാഗത്തു നിന്നു വന്ന സ്കൂട്ടർ കോതകുളങ്ങരയിൽ യു. ടേൺ തിരിയുന്നതിനിടെ അതേ ദിശയിൽ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു തല തല്ലി വീണ് അവശനിലയിലായ പീതാംബരനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30ഓടെ മരണം സംഭവിച്ചു. ഭാര്യ:ദേവിക. മക്കൾ: ബാബുരാജ് (റിട്ട. സി.ആർ.പി.എഫ്), ശ്രീരാജ്, രാജലക്ഷ്മി. മരുമക്കൾ: ജയലത, സവിത, സേതുനാഥ്. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident news
News Summary - A scooter rider died after being hit by a bike in Angamali Kothakulangara
Next Story