Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

text_fields
bookmark_border
accident death manjeri
cancel
camera_alt

അബ്ദുറസാഖ് മുസ്‍ലിയാർ

Listen to this Article

മഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യനാട് കെ.സി.ജെ.എം. എച്ച്.എസ് യത്തീംഖാനയിലെ അധ്യാപകനായ പിലാക്കൽ പുഴങ്കാവ് റോഡിലെ കുന്നത്താടി അബ്ദുറസാഖ് മുസ്​ലിയാരാണ് (60) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 4.50ന് കുട്ടിപ്പാറ അത്താണിക്കലിലാണ് അപകടം.

റസാഖ് മുസ്‍ലിയാർ ഓടിച്ച സ്കൂട്ടർ റോഡിൽനിന്നും എതിർദിശയിലേക്ക് തിരിക്കുന്നതിനിടെ പിന്നിൽ വന്ന ആംബുലൻസ് സ്കൂട്ടറിലും പിന്നീട് പാണ്ടിക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റസാഖ് മുസ്‍ലിയാർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രി 12ഓടെയോടെയാണ് മരിച്ചത്.

ഭാര്യ: കാരാപറമ്പിൽ ഫാത്തിമ (നെല്ലിക്കുത്ത്). മക്കൾ: അജ്മൽ തൗഫീഖ് (അധ്യാപകൻ, എച്ച്.എസ്.എ.യു.പി സ്കൂൾ പാപ്പിനിപ്പാറ), അബു ത്വാഹിർ, ഹസ്ന സഫൂറ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A man who was being treated for injuries in a car accident has died
Next Story