Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു

text_fields
bookmark_border
പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു
cancel

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്.

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ജെ.സി.ബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു രക്ഷാപ്രവര്‍ത്തനം. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകീട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A man died after falling into a well at Palakkad Kuzhalmandam
Next Story