Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി 14 കാരന് ദാരുണാന്ത്യം

text_fields
bookmark_border
ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി 14 കാരന് ദാരുണാന്ത്യം
cancel
camera_alt

ശ്രീഷ

മംഗളൂരു: വീടിന് പിറകിലെ മരത്തിൽ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി മലവന്തികെ ഗ്രാമത്തിലാണ് അപകടം. . കെ.കെ.ബാലകൃഷ്ണ ഗൗഡയുടെ മകനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ ശ്രീഷ (14) ആണ് മരിച്ചത്.

സഹോദരിയുടെ കരച്ചിൽ കേട്ടെത്തിയ ഗൗഡ ഉടൻ ഉജ്റെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബെൽത്തങ്ങാടി ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബെൽത്തങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ കെ.ധൻരാജും സംഘവും സ്ഥലത്ത് എത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 14-year-old boy died after getting caught in a swing
Next Story