Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്​ ദാരുണ മരണം

text_fields
bookmark_border
വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്​ ദാരുണ മരണം
cancel

വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം.

മലയില്‍ വീട്ടില്‍ ഉമറുല്‍ ഫാറൂഖിന്‍റെയും ഖമറുന്നീസയുടെയും മകനായ അഫ്നാസാണ് വളര്‍ത്തു പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.

കളിക്കുന്നതിനിടെ ചങ്ങല അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഇതൊന്നും വീട്ടിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ ​െപട്ടിരുന്നില്ല. പിന്നീട് മാതാവാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്.

ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണം സംഭവിച്ച വീട്ടില്‍ കാടാമ്പുഴ പൊലീസെത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 10 year-old boy has died after being strangled
Next Story