കാറപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചു
text_fieldsകോയമ്പത്തൂർ: കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴുപേർ മരിച്ചു. കന്യാകുമാരി-മധുര ദേശീയപാതയിൽ തിരുനെൽവേലി ജില്ലയിലുണ്ടായ അപകടത്തിലാണ് തിരുനെൽവേലി ഡക്കമ്മൽപുരം സ്വദേശി തനിഷ്ലാസ് (60), ഭാര്യ മാർഗറ്റ് മേരി (54), മകൻ ജോബർട്ട് (35), മരുമകൾ അമുത (30), പേരമക്കളായ ജോഹൻ (അഞ്ച്), ജോഹന (രണ്ട്) എന്നിവർ മരിച്ചത്.
നാഗർകോവിലിൽനിന്ന് തിരുനെൽവേലിയിലേക്ക് കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു തനിഷ്ലാസ്. ഇദ്ദേഹം സഞ്ചരിച്ച കാറുമായി മധുര മീനാക്ഷി ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കന്യാകുമാരി സ്വദേശിയായ മാരിയപ്പനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മറ്റ് എട്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും തമിഴ്നാട് സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

