Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഉംറ തീർഥാടകരായ പിതാവും...

ഉംറ തീർഥാടകരായ പിതാവും നാലുമക്കളും അപകടത്തിൽ മരിച്ചു; മാതാവിന് പരിക്ക്​

text_fields
bookmark_border
ഉംറ തീർഥാടകരായ പിതാവും നാലുമക്കളും അപകടത്തിൽ മരിച്ചു; മാതാവിന് പരിക്ക്​
cancel
camera_alt

സൗദിയിൽ ഉംറ തീർഥാടകരായ ജോർദാൻ കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം

ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക്​ പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ പിതാവും നാലുമക്കളുമാണ് മരിച്ചത്​.

ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങു​േമ്പാഴാണ്​ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്​. പിതാവും മാതാവും നാല്​ മക്കളുമാണ്​ വാഹനത്തിലുണ്ടായിരുന്നത്​. പിതാവ്​ മാലിക്​ അക്​റം, മക്കളായ അക്​റം, മായ, ദനാ, ദീമ എന്നിവരാണ്​ മരിച്ചത്​. മാതാവ്​ വലിയ പരി​ക്കുകളി​ല്ലാതെ രക്ഷപ്പെട്ടു.

മൃതദേഹങ്ങൾ ഹുഫുഫ്​ മേഖല കിങ്​ ഫഹദ്​ ആശുപത്രി മോർച്ചറിയിലേക്ക്​​ മാറ്റി. നടപടികൾ പൂർത്തിയാക്കാൻ സൗദിയിലെ ജോർദാൻ എംബസി രംഗത്തുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah pilgrimsaccident
News Summary - 5 Umrah pilgrims killed, 1 injured in accident
Next Story