രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നു മരണം
text_fieldsജയ്പൂർ: രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നുപേർ പേർ മരിച്ചു. ബാർമർ ജില്ലയിലെ ഗുഡമലാനിയിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
'ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിട്ടുണ്ട്.'- എസ്.ഐ ശുഭകരൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിക്കുകയും ആറുപേർക്ക് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബുരാരി ഗ്രാമത്തിനടുത്തുള്ള ലാഡ്നൂൺ ഹൈവേയിലാണ് സംഭവം.
രാംദേവ്രയിൽ നിന്ന് മടങ്ങിവരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാഗൗറിലെ ജെ.എൽ.എൻ ആശുപത്രിയിലും ജോധ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

