Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കപകടത്തിൽ 17കാരൻ...

ബൈക്കപകടത്തിൽ 17കാരൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

text_fields
bookmark_border
shon
cancel
camera_alt

അപകടത്തിൽ മരിച്ച ഷോൺ

അങ്കമാലി: സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ ബൈക്കപകടത്തിൽ 17കാരൻ മരിച്ചു. അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. ഒപ്പം സഞ്ചരിച്ച തുറവൂർ ചുണ്ടനായി വീട്ടിൽ ജിതിന്​ (18) സാരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുറവൂർ-മഞ്ഞപ്ര റോഡിൽ കോഴികുളത്തിന്​ സമീപം വ്യാഴാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. ഷോണിന്‍റെ വീട്ടിൽനിന്ന് ഏകദേശം 300 മീറ്റർ ദൂരത്താണ് അപകടം.

പെട്രോൾ അടിച്ച ശേഷം തുറവൂർ കവലയിലേക്ക് വരുമ്പോൾ എതിർ ദിശയിൽനിന്ന് വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നും കാർ നിർത്താതെ പോയതായും നാട്ടുകാർ പറയുന്നു.

എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണ്.

മരിച്ച ഷോൺ അങ്കമാലി ഡീപോൾ സ്‌കൂളിലെ പ്ലസ്​വൺ വിദ്യാർഥിയാണ്. മാതാവ്​: സിബി. സഹോദരൻ: ഡോൺ. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - 17-year-old dies in bike accident; Serious injury to friend
Next Story