Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു

text_fields
bookmark_border
17കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു
cancel

പൂണെ: പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച അത്യാഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.15 ന് പൂണെ കല്യാണി നഗറിലാണ് സംഭവം.

ക്ലബ്ബിൽ പാർട്ടി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും വായുവിലേക്ക് പറന്നുയർന്ന് മറ്റൊരു കാറിന്റെ മുകളിൽ വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നടപ്പാതയിൽ ഇടിച്ചാണ് കാർ നിന്നത്.

പോർഷെ ഓടിച്ചിരുന്ന 17കാര​​നെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പിടികൂടി കൈകാര്യം ചെയ്തു. തുടർന്ന് പൊലീസിൽ ഏൽപിച്ചു. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മനുഷ്യ ജീവൻ അപകടപ്പെടുത്തൽ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം യെർവാഡ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17-Year-Old Crashes Speeding Porsche Into Bike In Pune, 2 Killed: Cops
Next Story