ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു 12കാരി മരിച്ചു
text_fieldsനിരഞ്ജന
പേരാമ്പ്ര: ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു 12 വയസ്സുകാരി മരിച്ചു. പേരാമ്പ്ര എ.യു.പി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥിനിയും കായണ്ണ പാടയാട്ടുപൊയില് ഷിജുവിന്റെ മകളുമായ നിരഞ്ജനയാണ് മരിച്ചത്. സ്കൂളിൽ നിന്ന് യു.എസ്.എസ് ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ കായണ്ണ കനാല്‍ റോഡില്‍ വെച്ചായിരുന്നു അപകടം. സഹപാഠിയോടൊപ്പം അവളുടെ പിതാവിന്റെ ബൈക്കിന് പിന്നില്‍ യാത്രചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
ബൈക്കിന് പിന്നിൽ ടിപ്പറിടിച്ചതിനെ തുടർന്ന് നിരഞ്ജന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച യുവാവും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍. കായണ്ണ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരി ഷിജിയാണ് മാതാവ്. സഹോദരന്: നൗമിക് (പേരാമ്പ്ര എ.യു.പി സ്ക്കൂള് വിദ്യാർഥി).

