Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകുന്തിപ്പുഴയിൽ...

കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബാലിക മുങ്ങിമരിച്ചു

text_fields
bookmark_border
കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബാലിക മുങ്ങിമരിച്ചു
cancel
camera_alt

 ഹന്ന

പുലാമന്തോൾ: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ സ്​കൂൾ വിദ്യാർഥിനി മുങ്ങിമരിച്ചു.

പാലക്കാട് പുതുപ്പരിയാരം പൂച്ചിറ പുതുവീട്ടിൽ അൻവറി​െൻറ മകൾ ഹന്നയാണ് (11) മരിച്ചത്. പേഴുങ്കര മോഡൽ ഹൈസ്കൂൾ അഞ്ചാം ക്ലാസ്​ വിദ്യാർഥിനിയാണ്​.

ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. രണ്ടു മാസമായി കരിങ്ങനാട് മാതാവി​െൻറ നാട്ടിൽ വാടക വീട്ടിലായിരുന്നു താമസം. കുടുംബസമേതം കരിങ്ങനാ​െട്ട വീട്ടിൽനിന്ന്​ കുളിക്കാനെത്തിയതായിരുന്നു.

കുന്തിപ്പുഴ തോണിക്കടവ് തടയണക്ക് താഴെ സ്ഥിരം അപകട മേഖലയിൽ കുളിക്കാനുള്ള ശ്രമത്തിനിടയിൽ ഹന്ന കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കരകയറ്റി പുലാമന്തോളിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെ പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: കരിങ്ങനാട് പുഴക്കാടത്ത് വീട്ടിൽ സുഹറ. ഏക സഹോദരി: ഫിദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowned deathKunthi river
News Summary - 11 year old girl died by drowning in kunthi river
Next Story