റിയാദിൽ പെരിന്തൽമണ്ണ തൂത സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsസൈതലവി
റിയാദ്: മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പെരിന്തൽമണ്ണ തൂത ചുണ്ടംപറ്റ സ്വദേശി സൈതലവി (52) ആണ് മരിച്ചത്. താമസസ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ സൈതലവിയെ കണ്ടെത്തുകയായിരുന്നു. പരിസരവാസിയാണ് വിവരം സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. റിയാദ് കെ.എം.സി.സി മുറൂജ് ഏരിയ സെക്രട്ടറിയും, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങ് വളന്റിയറായ ഷബീർ കളത്തിലിന്റെ ഭാര്യപിതാവാണ് സൈതലവി.
പിതാവ്: അലി, മാതാവ്: സൈനബ, ഭാര്യ: സജ്ന, മക്കൾ: ഷഹന ഷെറിൻ, ഷഹനാദ്, ഷിബിയാസ്. മരുമകൻ: ഷബീർ കളത്തിൽ (കട്ടുപ്പാറ). മരണവിവരമറിഞ്ഞ് ജിദ്ദയിലുള്ള സഹോദരൻ സലീം റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇസ്മായിൽ സി.വി, നസീർ കണ്ണീരി, മജീദ് മണ്ണാർമല, ബുഷൈർ താഴേക്കോട്, ഷബീർ ഒതായി എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

