Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് ദിവസത്തിനകം നാട്ടിൽ പോവാനിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
കുന്നത്ത് അബ്ദുസലാം
Listen to this Article
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് മരിച്ചത്. 40 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹത്തിന് ജിദ്ദ ബാബ് ശരീഫിൽ ആയിരുന്നു ജോലി. രണ്ട് ദിവസത്തിനകം നാട്ടിൽ പോവുന്നതിനായി വിമാന ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നതിനിടെ ജിദ്ദ ജി.എൻ.പി ആശുപത്രിയിൽ വെച്ച് ഇന്നായിരുന്നു മരണം. പിതാവ്: പരേതനായ മൊയ്‌തീൻ, മാതാവ്: ബീരായുമ്മ, ഭാര്യ: റസിയാബി, മക്കൾ: അൻവർ, ഹസ്‌ന, സഹോദരങ്ങൾ: അയ്യൂബ്, സുബൈർ, സുബൈദ, സൽമ. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

