Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഎ. ഫാറൂഖ്​ ശാന്തപുരം...

എ. ഫാറൂഖ്​ ശാന്തപുരം നിര്യാതനായി

text_fields
bookmark_border
a farooq santhapuram
cancel
camera_alt

എ. ഫാറൂഖ്​ ശാന്തപുരം

പെരിന്തൽമണ്ണ: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ ഫാറൂഖ് ശാന്തപുരം (58) നിര്യാതനായി. പട്ടിക്കാട് ചുങ്കത്തെ പരേതനായ ആനമങ്ങാടൻ കുഞ്ഞാണി ഹാജിയുടെ മകനാണ്. മാതാവ് കെ.കെ. സാറ. യു.എ.ഇ ഡിഫന്‍സില്‍ ടെക്‌നിക്കല്‍ ട്രാന്‍സിലേറ്ററും (1984-1990 -ഷാര്‍ജ), ജിദ്ദയിലെ ഹിദാദ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററും (1990- 2000), ജിദ്ദ ഹൈകോടതിയിൽ ട്രാന്‍സ്​ലേറ്ററുമായി (2000-2011) പ്രവർത്തിച്ചിട്ടുണ്ട്​.

സിജി മലപ്പുറം ജില്ല പ്രസിഡൻറ്​, ഇസ്‌ലാമിക് മിഷന്‍ ട്രസ്​റ്റ്​ ജോ. സെക്രട്ടറി, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, അല്‍ജാമിഅ ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജ് ചെയര്‍മാന്‍, അല്‍ ജാമിഅ നോളേജ് വേള്‍ഡ് പ്രൊജക്ട് ഡയറക്ടര്‍, അല്‍ജാമിഅ പബ്ലിക് റിലേഷന്‍സ് ഹെഡ്, പ്രവാസി വെല്‍ഫയര്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ദാറുല്‍ ഫലാഹ് സ്‌കൂള്‍, ശാന്തപുരം കോളജ് ഹൈസ്‌കൂള്‍, വണ്ടൂര്‍ വനിത കോളേജ്, കുന്നക്കാവ് ഹില്‍ടോപ് സ്‌കൂള്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമിതി, എച്ച്.ആര്‍.ഡി, മാനവ് ട്രസ്​റ്റ്​ എന്നിവയിലും അംഗമായിരുന്നു.

ഷാര്‍ജ ഡിഫന്‍സ് മലയാളി കൂട്ടായ്മ വൈസ് പ്രസിഡൻറ്​, കെ.ഐ.ജി ജിദ്ദ ദഅ്‌വാ വകുപ്പ് കൺവീനർ, ഏരിയ പ്രസിഡൻറ്​, ഹിദാദ പള്ളി ഖതീബ്, ഹജ്ജ് വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍, അല്‍ഐന്‍ ഇന്ത്യന്‍ സ്​റ്റുഡന്‍സ് ലിറ്റററി അസോസിയേഷന്‍, ഒരുമ, മുസ്‌ലിം ഐക്യവേദി, ഏജസ്, ശാന്തപുരം അലുംനി, സിജി എന്നിവയുടെ സെക്രട്ടറി, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ഭാരവാഹി, ടീം ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്​.

2000-2011 കാലയളവിൽ രണ്ട് ലക്ഷത്തോളം പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കി. കെ.എം.സി.സി, നവോദയ, ഗള്‍ഫ് കെയര്‍ ഉൾപ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി.

ഭാര്യ സി.കെ. ആഇശ ഷിനു. മക്കള്‍: നദീം, നജീം, നഈം, നസീഹ്, നബീഹ്. മയ്യിത്ത് നമസ്കാരം ഞായറാഴ്​ച വൈകീട്ട് അഞ്ചിന്​ ശാന്തപുരം കോളജ് ഗ്രൗണ്ടിൽ നടക്കും. ഖബറടക്കം ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsA. Farooq Santhapuram
Next Story