Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമലയിൽ ദർശനത്തിലെത്തിയ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
ശബരിമല : പമ്പ - സന്നിധാനം പാതയിലെ അപ്പാച്ചിമേട്ടിൽ ദർശനത്തിലെത്തിയ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം പാപ്പനായിക്കമ്പട്ടി ഏഴു കുഴി സ്വദേശി കുമാറിന്റെ മകൾ പത്മശ്രീ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.
മലകയറ്റത്തെ തുടർന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട പത്മശ്രീയെ ഉടൻ തന്നെ സമീപത്തെ കാർഡിയോളജി സെൻററിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Next Story

