
യുവതി ജനൽകമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ; ദുരൂഹതയെന്ന് നാട്ടുകാർ
text_fieldsമരട്: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് ഉദയത്തുംവാതില്‍ അജി നിവാസില്‍ അഭിജിത്തിന്‍റെ ഭാര്യ മിത്രയെ (23) ആണ് ചേപ്പനത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. വീട്ടിലെ ജനാലയുടെ കമ്പിയില്‍ കഴുത്തില്‍ മുണ്ട് കുരുക്കി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് അഭിജിത്താണ് ആദ്യം കണ്ടത്.
എന്നാല്‍, അധികം ഉയരമില്ലാത്ത ജനാലയുടെ കമ്പിയില്‍ തൂങ്ങിക്കിടക്കുകയും കാല്‍മുട്ട് വരെ തറയില്‍ മുട്ടിക്കിടക്കുന്നതും ദുരൂഹത ഉയര്‍ത്തുന്നതായി പരിസരവാസികള്‍ ആരോപിച്ചു.
ഏഴു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മിത്രയുടെ വീട്ടുകാരും അഭിജിത്തുമായി തര്‍ക്കങ്ങളുണ്ടായിരുന്നതായും തന്‍റെ വീട്ടില്‍ പോകണമെന്ന് മിത്ര ആവശ്യപ്പെട്ടിരുന്നെങ്കിലും അഭിജിത്ത് സമ്മതിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മിത്രക്ക് അഭിജിത്തിന്‍റെ വീട്ടില്‍ താമസിക്കാന്‍ താൽപ്പര്യമില്ലാതിരുന്നതിനാല്‍ ഒരു മാസത്തോളമായി വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു.
രണ്ടുനിലയുള്ള വീടിന്‍റെ മുകള്‍ നിലയിലായിരുന്നു താമസം. താഴെ വീട്ടുടമസ്ഥനാണ് താമസിക്കുന്നത്. ശനിയാഴ്ച രാത്രി 8.30 വരെ മിത്രയുമായി സംസാരിച്ചിരുന്നതായും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നുമാണ് വീട്ടുടമസ്ഥന്‍ പറയുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍. സംഭവത്തില്‍ പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
